Police notice against P.C George
കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ്ജിന് പൊലീസ് നോട്ടീസ്. സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസിന്റേതാണ് നോട്ടീസ്. എന്നാല്‍ പി.സി ജോര്‍ജ് നോട്ടീസ് നേരിട്ട് കൈപ്പറ്റിയില്ല. പാര്‍ട്ടി തീരുമാനം അനുസരിച്ച് ഹാജരാകാനാണ് തീരുമാനമെന്നാണ് സൂചന.
അതേസമയം വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യേഗസ്ഥരുടെ തീരുമാനമനുസരിച്ച് നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പി.സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് നടപടി.
Keywords: P.C George, Police, Notice, High court, Arrest
COMMENTS