Plus one student found hanging in school
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ മുതല്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ ആറു മണിയോടെ കുട്ടിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു. അതേസമയം കുട്ടിയുടെ മരണത്തിനു പിന്നില്‍ സ്‌കൂളിലെ ക്ലാര്‍ക്കാണെന്ന് കുടുംബം ആരോപിച്ചു. പ്രോജക്ട് കൊടുക്കാന്‍ പോയപ്പോള്‍ ക്ലാര്‍ക്ക് പരിഹസിച്ചിരുന്നുയെന്ന് കുടുംബം പറയുന്നു.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തി. ഓഫീസില്‍ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലര്‍ക്കുമായി തര്‍ക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇക്കാര്യം അറിയിക്കാനാണ് താന്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലര്‍ക്കിനോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്‌സ്ആപ്പില്‍ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലര്‍ക്ക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Keywords: Kattakkada, Plus one student, Dead, Hang, School
COMMENTS