അമൃത്സര്‍: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം അമൃത്സറിലെത്തി. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്...
അമൃത്സര്‍: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം അമൃത്സറിലെത്തി. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണു 205 യാത്രക്കാരുമായി അമേരിക്കന്‍ സൈന്യത്തിന്റെ സി27 വിമാനം ഇറങ്ങിയത്. തിരിച്ചെത്തിയവരില്‍ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണ്.
എത്തിയ എല്ലാവരെയും വിമാനത്താവളത്തില്‍ പ്രത്യേകം തയാറാക്കിയ കൗണ്ടറുകളില്‍ പരിശോധിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് എന്‍ആര്‍ഐ മന്ത്രി കുല്‍ദീപ് സിങ് ധലിവാള്‍ പറഞ്ഞു. യുഎസിലെ പഞ്ചാബികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇക്കാര്യം അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചര്‍ച്ച ചെയ്യുമെന്നും ധലിവാള്‍ കൂട്ടിച്ചേര്‍ത്തു.
Key Words: US Aircraft, Illegal Immigrants, Deportation, US , India
COMMENTS