Nursing Council decided to ban the studies of five students who are accused in the case of brutally ragging junior students in Kottayam
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയത്ത് സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കാന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനിച്ചു.
കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍ (20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് (22), വയനാട് നടവയല്‍ സ്വദേശി ജീവ (18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത് (20), കോട്ടയം കോരുത്തോട് സ്വദേശി വിവേക് (21) എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനമായത്.
ഈ തീരുമാനം കോളജിനെ നഴ്‌സിങ് കൗണ്‍സില്‍ അറിയിക്കും. പ്രതികള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഈ ക്രൂരത സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥി ജന്മനാളിന് ചെലവ് ചെയ്യണമെന്ന ആവശ്യത്തിനു പണമില്ലെന്നു പറഞ്ഞതിന്റെ പേരിലായിരുന്നു അതിക്രൂരമായ പീഡനം. ശരീരത്ത് കോമ്പസ് കൊണ്ട് കുത്തിരവയുന്നതും മുറിവില്‍ ലോഷന്‍ ഒഴിക്കുന്നതും ജനനേന്ദ്രിയത്തില്‍ ഇരുമ്പു കട്ട കയറ്റിവയ്ക്കുന്നതുമെല്ലാം ജൂനിയര്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് റാഗിംഗ് ചെയ്തവര്‍ ഫോണില്‍ പകര്‍ത്തി. ഇതാണ് പിന്നീട് വലിയ തെളിവായി മാറിയതും.
സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖയേയും ഹോസ്റ്റല്‍ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണിയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിനൊപ്പം ഇവിടുത്തെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ ഉടന്‍ നീക്കം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്.
ക്രൂരതയ്ക്കു നേതൃത്വം നല്കിയത് എസ് എഫ് ഐ നേതാക്കള്‍ കൂടിയാണ്. ഇവര്‍ക്കെതിരേ എല്ലാ കോണുകളില്‍ നിന്നും കടുത്ത രോഷമുയരുന്നതിനാല്‍ കേസ് മയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇതുവരെ വിലപ്പോയിട്ടില്ല.
Summary: Nursing Council decided to ban the studies of five students who are accused in the case of brutally ragging junior students in Kottayam Government Nursing College Hostel.
COMMENTS