ന്യൂഡല്‍ഹി : ആദായനികുതി പരിധി ഉയര്‍ത്തി മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുളളവര്...
ന്യൂഡല്‍ഹി : ആദായനികുതി പരിധി ഉയര്‍ത്തി മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് ഇനി ആദായനികുതിയില്ല. ആദായനികുതി പരിധി ഉയര്‍ത്തി. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് ഇനി ആദായനികുതിയില്ല.
മധ്യവര്‍ഗ കേന്ദ്രീകൃതമായ പരിഷ്‌ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവര്‍ക്ക് എണ്‍പതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവര്‍ക്ക് എഴുപതിനായിരം ലാഭിക്കാം.
25 ലക്ഷം ശമ്പളമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും. പുതിയ പരിഷ്‌കാരത്തിലൂടെ മധ്യവര്‍ഗത്തിന്റെ കൈയിലേക്ക് കൂടുതല്‍ പണം എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
Key Words: Income tax, Union Budget
COMMENTS