തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുന്ന സര്‍ക്കാര്‍ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്‌പെഷ...
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുന്ന സര്‍ക്കാര്‍ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്‌പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷം ആക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ത്തില്‍ നിന്നും 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവും ആക്കി ഉയര്‍ത്തി. മാത്രമല്ല, 3 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ വര്‍ധനവ് ഉത്തരവ് എത്തിയത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തടിതപ്പിയ വിഷയങ്ങളായിരുന്നു ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയും, കെ എസ് ആര്‍ ടി സിലെ ശമ്പളം മുടങ്ങലും ആശ വര്‍ക്കര്‍മാര്‍ക്കുള്ള ശമ്പളം മുടങ്ങലുമൊക്കെ. ഇതിനിടെയാണ് ഈ ശമ്പള വര്‍ധന. കഴിഞ്ഞ ദിവസം പി എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു. ഇതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷം രൂപയും അംഗങ്ങളുടേത് 2.23 ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷവുമാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താണ് തുക വര്‍ദ്ധിപ്പിച്ചതെന്നായിരുന്നു ഇതിന് സര്‍ക്കാര്‍ നല്‍കിയ പ്രതിരോധം.
Key words: Welfare Pension, Asha Workers, Strike, Salary Hike, Government Lawyers, High Court
COMMENTS