Nirmala Sitharaman creates history in union budget
ബജറ്റില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ എ.ഐയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ആഗോള പങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്ത് ദേശീയ മികവിന്റെ അഞ്ച് എ.ഐ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. സാങ്കേതിക ഗവേഷണത്തിന് 10,000 ഫെലോഷിപ്പുകള്‍ നല്‍കും.
2014 ന് ശേഷം സ്ഥാപിതമായ അഞ്ച് ഐ.ഐ.ടികളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്രം നിക്ഷേപം നടത്തും. ഇതില്‍ പാലക്കാട് ഐ.ഐ.ടിയും ഐ.ഐ.ടി പട്‌നയും ഉള്‍പ്പെടുന്നുണ്ട്.
വരുന്ന വര്‍ഷം രാജ്യത്ത് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും 10,000 സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ സീറ്റുകള്‍ 75,000 ആയി വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
Keywords: Union budget, Nirmala Sitharaman, Record
COMMENTS