കൊച്ചി : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റ മരണത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അപ്പീലില്‍ വീണ്ടും വാദം...
കൊച്ചി : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റ മരണത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
അപ്പീലില്‍ വീണ്ടും വാദം കേട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വിധി പറയാനായി മാറ്റി. സിബിഐ അന്വേഷണമില്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സിബിഐ അന്വേഷണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യ മഞ്ജുഷ അടക്കമുളളവര്‍ നിലപാടെടുത്തു.
Key Words: ADM Naveen Babu, Investigation, CBI
COMMENTS