തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറിയേറ്റില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തസ്തികയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കിയെന്ന് എജിയുടെ റിപ്...
തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറിയേറ്റില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തസ്തികയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കിയെന്ന് എജിയുടെ റിപ്പോര്‍ട്ട്.
700ലധികം തസ്തിക അധികമായി സൃഷ്ടിച്ചുവെന്നും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോള്‍ സമാന തസ്തകിയിലേക്ക് ജൂനിയറായ ആള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും പക്ഷെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയാലും അധിക തസ്തികകള്‍ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അധിക തസ്തികവഴി സര്‍ക്കാരിന് ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് എജിയുടെ റിപ്പോര്‍ട്ട്.
Key Words: Secretariat, Salary
COMMENTS