ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഫെബ്രുവരി 12, 13 തീയതികളില്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് മോ...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഫെബ്രുവരി 12, 13 തീയതികളില്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് മോദിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ തീയതി പുറത്തുവിട്ടത്.
ഡൊണാള്‍ഡ് ട്രംപ് രണ്ടാംതവണയും യു എസ് പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഫെബ്രുവരി 10 മുതല്‍ 12 വരെ മോദി ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് ശേഷമാണ് യു എസിലേക്ക് തിരിക്കുക. ഫ്രാന്‍സിലെത്തുന്ന മോദി പാരീസില്‍ നിര്‍മിതബുദ്ധി ഉച്ചകോടിയില്‍ പങ്കെടുക്കും.
Key Words: Narendra Modi, USA, Donald Trump


COMMENTS