nkutty'ss son Govind got married
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് ശിവന്‍ വിവാഹിതനായി. എറണാകുളം സ്വദേശി എലീന ജോര്‍ജാണ് വധു. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രി ശിവന്‍കുട്ടി തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയച്ചത്. `ആര്‍.പാര്‍വതി ദേവിയുടെയും എന്റെയും മകന്‍ ഗോവിന്ദും എറണാകുളം തിരുമാറാടി തേനാക്കര കളപ്പുരയ്ക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി' എന്നാണ് മന്ത്രി കുറിച്ചത്.
Keywords: Minister V.Sivankutty, Govind, Marriage, Special marriage act
COMMENTS