ന്യൂഡല്‍ഹി : സുഡാനില്‍ സൈനിക വിമാനം അപകടത്തില്‍പെട്ട് 46 മരണം. 10 പേര്‍ക്ക് പരുക്കെന്നാണ് വിവരം. മരിച്ചവരില്‍ ഒരു മുതിര്‍ന്ന കമാന്‍ഡറും ഉള്‍...
ന്യൂഡല്‍ഹി : സുഡാനില്‍ സൈനിക വിമാനം അപകടത്തില്‍പെട്ട് 46 മരണം. 10 പേര്‍ക്ക് പരുക്കെന്നാണ് വിവരം. മരിച്ചവരില്‍ ഒരു മുതിര്‍ന്ന കമാന്‍ഡറും ഉള്‍പ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഖര്‍ത്തൂമിലെ മുതിര്‍ന്ന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദാണ് മരിച്ചത്.വിമാനം പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. ഒംദുര്‍മാനിലെ സൈനിക വിമാനത്താവളത്തിനു സമീപമുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ നിരവധി സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.
Key Words: Military Plane Crashes, Sudan, Death
COMMENTS