ചെന്നൈ : ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തമിഴ്‌നാട്ടിലെ ഹോസൂരില്‍ നിന്ന് പ്രമുഖ മാവോയിസ്റ്റ് പിഎല്‍ജിഎ കേഡര്‍ സന്തോഷ് രാജയെ അറസ്റ്റ് ചെയ്തതായി എ...
ചെന്നൈ : ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തമിഴ്‌നാട്ടിലെ ഹോസൂരില്‍ നിന്ന് പ്രമുഖ മാവോയിസ്റ്റ് പിഎല്‍ജിഎ കേഡര്‍ സന്തോഷ് രാജയെ അറസ്റ്റ് ചെയ്തതായി എ ടി എസ് എസ്പി സുനില്‍ എം എല്‍ അറിയിച്ചു.
തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
2013 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ മേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സന്തോഷ് ഒരു പ്രധാന കണ്ണിയായിരുന്നു. കൂടാതെ 2013 മുതല്‍ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
നാടുകാണി, കബനി സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 45 ഓളം കേസുകളില്‍ പ്രതിയാണ്.
2024 ജൂലൈയില്‍ സന്തോഷ് സഹമാവോയിസ്റ്റ് പ്രവര്‍ത്തകരായ സി പി മൊയ്തീന്‍, പി കെ സോമന്‍, മനോജ് പി.എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി അഠട സേനക്ക് സി പി മൊയ്തീന്‍, പി കെ സോമന്‍, മനോജ് പി.എം എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കിലും സന്തോഷ് കേരളത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം, എ.ടി.എസ് സേനയുടെ നിരന്തര ശ്രമഫലമായാണ് അയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
2013 മുതല്‍ കഴിഞ്ഞ 12 വര്‍ഷമായി കേരള പൊലീസ്, കേരള എ.ടി.എസ്, കേരള എസ്.ഒ.ജി, എ.ടി.എസ് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജന്‍സികള്‍ എന്നിവ ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എല്ലാ പി.എൽ.ജി.എ മാവോയിസ്റ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുള്ളതാണ്.
തുടര്‍ച്ചയായ ഇന്റലിജന്‍സ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകള്‍, അന്തര്‍സംസ്ഥാന സഹകരണത്തിലൂടെയും ആണ് ഈ നേട്ടം കൈവരിക്കാന്‍ സേനകള്‍ക്ക് സാധിച്ചത്.
Key Words: Maoist Leader Santosh, Arrested
COMMENTS