കൊച്ചി : വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ വഞ്ചന കേസില്‍ മാണി സി കാപ്പന്‍ എം എല്‍ എ യെ എറണാകുളം ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റ ...
കൊച്ചി : വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ വഞ്ചന കേസില്‍ മാണി സി കാപ്പന്‍ എം എല്‍ എ യെ എറണാകുളം ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റ വിമുക്തനാക്കി. വഞ്ചന കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കാപ്പന്‍ അയോഗ്യനാകും എന്ന് പ്രതീക്ഷിച്ചിരുന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോടതി വിധി കനത്ത തിരിച്ചടിയാകും.
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ദിനേശ് മേനോന്‍ നല്‍കിയ കേസ് ഉയര്‍ത്തി മാണി സി കാപ്പനെതിരെ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു. ഈ അടുത്തകാലത്ത് തന്നെ ഹൈക്കോടതിയില്‍ നിന്ന് വിചാരണ നേരിടണമെന്ന് ഉത്തരവ് പുറത്തുവന്നപ്പോഴും രാഷ്ട്രീയ പ്രതിയോഗികള്‍ കാപ്പനെതിരെ പാലാ നിയോജകമണ്ഡലത്തില്‍ ഉടനീളം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. വിധി വന്നതോടെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പിടിവള്ളി നഷ്ടമായതായും എംഎല്‍എ പ്രതികരിച്ചു.
Key Words: Mani C Kappan MLA, Fraud case
COMMENTS