പ്രയാഗ്രാജ് : ലോകശ്രദ്ധ ഇന്ത്യയിലേക്ക് ആകര്‍ഷിച്ച മഹാകുംഭമേളയ നാളെ അവസാനിക്കും. യുപിയിലെ പ്രയാഗ്‌രാജ് നഗരിയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് ത...
പ്രയാഗ്രാജ് : ലോകശ്രദ്ധ ഇന്ത്യയിലേക്ക് ആകര്‍ഷിച്ച മഹാകുംഭമേളയ നാളെ അവസാനിക്കും. യുപിയിലെ പ്രയാഗ്‌രാജ് നഗരിയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഇതുവരെ 63 കോടിയിലധികം പേര് സ്നാനത്തില്‍ പങ്കെടുത്തു എന്നാണ് യുപി സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക്. നാളെ ശിവരാത്രി ദിനത്തില്‍ പ്രധാന സ്നാനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.
2,750 ഹൈടെക് ക്യാമറകള്‍, ആന്റി-ഡ്രോണ്‍ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെയാണ് ഗ്രൗണ്ടിന്റെയും മുഴുവന്‍ നഗരത്തിന്റെയും മേല്‍നോട്ടം ഐസിസിസി നടപ്പാക്കുന്നത്. ഡ്രോണുകള്‍ വഴി 24/7 വ്യോമ നിരീക്ഷണം നടത്തുന്നുണ്ട്.
മഹാകുംഭ് നഗറിലെ മാഗ് പൂര്‍ണിമയില്‍ പുണ്യസ്‌നാനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ ചതുര്‍ഭുജ് പദ്ധതിയാണ് നടപ്പിലാക്കിയത്. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്.
അതേസമയം, തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം എന്ന വിമര്‍ശനം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍, ലോകോത്തര സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത്രയും പേര് മേളയില്‍ പങ്കെടുത്തത് എന്നും പ്രതിപക്ഷം പക്ഷപാതിത്വം കൊണ്ട് അന്ധരായി എന്നുമാണ് വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കുന്ന മറുപടി.
Key words : Maha Kumbh Mela, Shiv Rathry
COMMENTS