Maha Kumbh mela concludes today
പ്രയാഗ്‌രാജ്: ശിവരാത്രി ദിനമായ ഇന്ന് മഹാകുംഭമേളയ്ക്കും പരിസമാപ്തി. 45 ദിവസത്തോളമായി നടക്കുന്ന പുണ്യ സ്‌നാനം ഇന്ന് ത്രിവേണി സംഗമത്തിലെ അമൃതസ്‌നാനത്തോടെ അവസാനിക്കും.
രാവിലെ 11.08 മുതല്‍ നാളെ രാവിലെ 8.45 വരെയാണ് അമൃതസ്‌നാന മുഹൂര്‍ത്തം. ശിവരാത്രി ദിനം കൂടിയായ ഇന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നന്നത്.
ഇതുവരെ ഏകദേശം 64 കോടി പേര്‍ സ്‌നാനത്തില്‍ പങ്കെടുത്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍. വലിയ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായും യു.പി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
അതേസമയം അവസാന മണിക്കൂറിലും കുംഭമേളയുടെ ഭാഗമാകുന്നതിനു വേണ്ടി രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വിശ്വാസികള്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. സ്‌നാനത്തിനായല്ലാതെ ഇവിടത്തെ വേറിട്ട കൗതുകക്കാഴ്ച്ചകള്‍ കാണാനും നിരവധി ആളുകള്‍ ഇവിടേക്കെത്തുന്നുണ്ട്.
Keywords: Maha Kumbh mela, Conclude, Shivratri
COMMENTS