മഹാകുംഭ മേളയുടെ ഭാഗമായ മൂന്നാം അമൃതസ്‌നാനം ഇന്ന്. 30 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ പ്രധാന സ്‌നാനദിനത്തിലെ ദുരന്തം പോലൊന്ന് ആവര്‍ത്തിക്കാതി...
മഹാകുംഭ മേളയുടെ ഭാഗമായ മൂന്നാം അമൃതസ്‌നാനം ഇന്ന്. 30 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ പ്രധാന സ്‌നാനദിനത്തിലെ ദുരന്തം പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ദുരന്തത്തിന്റെ വെളിച്ചത്തില്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച മുതല്‍ ഒരുക്കങ്ങള്‍ നേരിട്ട് പരിശോധിച്ചുവരികയാണ്. യുപി സര്‍ക്കാര്‍ സുരക്ഷ, മെഡിക്കല്‍ സേവനങ്ങള്‍, ജനക്കൂട്ട നിയന്ത്രണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബസന്ത് പഞ്ചമി ദിനത്തിലെ 'അമൃത് സ്‌നാനം' ഭക്തര്‍ക്കിടയിലെ പ്രധാനദിനങ്ങളിലൊന്നാണ്. കഴിഞ്ഞയാഴ്ച മാരകമായ ജനക്കൂട്ടത്തിന്റെ തിരക്ക് അനുഭവപ്പെട്ട സംഗം നോസില്‍ ആത്മീയ വിഭാഗങ്ങള്‍ ഏത് ക്രമത്തിലാണ് സ്‌നാനം ചെയ്യേണ്ടതെന്ന് മേള അധികാരികളും അഖാരകളും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Key Words: Maha Kumbh Mela, Amrit snanam, Massive Security
COMMENTS