തിരുവനന്തപുരം : 1000 രൂപയിലേറെ വിലയുള്ള മദ്യക്കുപ്പികളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) ലോക്ക് ഘടിപ്പിക്കുന്നു. മോഷണം...
തിരുവനന്തപുരം : 1000 രൂപയിലേറെ വിലയുള്ള മദ്യക്കുപ്പികളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) ലോക്ക് ഘടിപ്പിക്കുന്നു. മോഷണം തടയാനായി ഈ ലോക്കിട്ടാകും കുപ്പി ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലെ ഷെല്‍ഫില്‍ വയ്ക്കുക. ജീവനക്കാര്‍ ലോക്ക് അഴിച്ചശേഷം വാങ്ങുന്നയാള്‍ക്കു കുപ്പി നല്‍കും.
ലോക്ക് നീക്കാത്ത കുപ്പിയുമായി കടക്കാന്‍ ശ്രമിച്ചാല്‍ പുറംവാതിലില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സര്‍ ബീപ്പ് മുഴക്കും. വില്‍പനയില്‍ മുന്നിലുള്ളതും 60,000 രൂപയുടെ മദ്യം മോഷണം പോയതുമായ തിരുവനന്തപുരം പവര്‍ഹൗസ് ഔട്ലെറ്റിലാണു പരീക്ഷണം.
ഒരുമാസത്തിനു ശേഷം എല്ലാ പ്രീമിയം ഔട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കുവാനും തീരുമാനമുണ്ട്. വ്യാജമദ്യം വില്‍ക്കുന്നതു തടയാന്‍ ഏപ്രില്‍ മുതല്‍ കുപ്പികളില്‍ ക്യുആര്‍ കോഡ് പതിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസിലെ പരാതികളുടെ മാത്രം കണക്കെടുത്താല്‍ ബവ് കോയ്ക്കു 4 ലക്ഷം രൂപയുടെ മദ്യം നഷ്ടപ്പെട്ടിട്ടുണ്ട്.
COMMENTS