കോഴിക്കോട് : കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14 ന് കോഴിക്കോട്. രാവിലെ 10.30 ന് താന്‍ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെ...
കോഴിക്കോട് : കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14 ന് കോഴിക്കോട്. രാവിലെ 10.30 ന് താന്‍ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കോഴിക്കോട് ഷോറൂമിലാണ് എത്തുക.
മേളയില്‍ രുദ്രാക്ഷ മാല വില്‍ക്കാനെത്തിയ സുന്ദരിയായ പെണ്‍കുട്ടിയുടെ വീഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസ ഇന്റര്‍നെറ്റ് കീഴടക്കി. കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും ഫോട്ടോ പകര്‍ത്താനും ഓടിയെത്തി.
മൊണാലിസയ്ക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. അതിനിടെയാണ് ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ക്ഷണം സ്വീകരിച്ചു കോഴിക്കോടേക്ക് മൊണാലിസ എത്തുന്നത്.
Key Words: Kumbh Mela, Viral Star Mona Lisa, Bobby Chemmannur
COMMENTS