തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കും. കെ പി സി സി അധ്യക്ഷന്‍, വിവിധ ഡി സി സി പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് ...
തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കും. കെ പി സി സി അധ്യക്ഷന്‍, വിവിധ ഡി സി സി പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്. കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് വിവിധ നേതാക്കളുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും.
10 ഓളം ഡി സി സി പ്രസിഡന്റ്മാര്‍ക്കും മാറ്റം ഉണ്ടാവും. തെക്കന്‍ കേരളത്തിലെ എല്ലാ ഡി സി സികളുടെയും പ്രസിഡന്റ്മാര്‍ക്ക് മാറ്റം ഉണ്ടാകും. കേരളത്തിലെ സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്സ് അംഗം സുനില്‍ കനുഗോലു സമര്‍പ്പിച്ചു.
കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ കനഗോലു ചൂണ്ടിക്കാട്ടി.
Key Words: KPCC Reorganization, Sudhakaran
COMMENTS