K.Sudhakaran demands to dismiss SFI
തിരുവനന്തപുരം: എസ്എഫ്‌ഐ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാനത്ത് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ക്രൂര പീഡനവും കൊലപാതകവും പതിവായ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് ഇങ്ങനെ പറഞ്ഞത്.
സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്.എഫ്.ഐ മൃഗയാവിനോദമാക്കി മാറ്റിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
എസ്‌ഐഫ്‌ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ കേരളം ഇങ്ങനെയൊരു തീരുമാനം കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയതെന്നും ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും ചോരയില്‍ മുക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതിന് ഉത്തരവാദികളായ എസ്എഫ്‌ഐക്കരുടെ ജാമ്യം, തുടര്‍ പഠനം എന്നിവയില്‍ സര്‍ക്കാര്‍ സംരക്ഷണം നല്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ ഇവര്‍ വിലസുന്നതെന്നും പിണറായി വിജയന്റെ രണ്ടാം ഭരണമാണ് എസ്എഫ്‌ഐയെ ഇത്രമാത്രം അധഃപതിപ്പിച്ചതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: K.Sudhakaran, SFI, Dismiss, Crime
 

 
							     
							     
							     
							    
 
 
 
 
 
COMMENTS