Kottayam nursing college ragging case
കോട്ടയം: കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തേക്കാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളായ രാഹുല്‍രാജ്, സാമുവല്‍ ജോണ്‍സണ്‍, ജീവ, റെജില്‍ ജിത്ത്, വിവേക് എന്നിവരെ പ്രത്യേകം പ്രത്യേകം പൊലീസ് ചോദ്യം ചെയ്യും.
പ്രതികളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ പൊലീസ് ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതടക്കമുള്ള വിവരങ്ങള്‍ പൊലീസ് ചോദിച്ചറിയും. അഞ്ചുപേരെയും ഹോസ്റ്റല്‍ മുറിയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും.
Keywords: Nursing college, Kottayam, Ragging case, Police, Custody
COMMENTS