Kottayam nursing college ragging case
കോട്ടയം: ഗവണ്‍മെന്റ് നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത കേസില്‍ മൊഴിയെടുപ്പ് തുടരുന്നു. കോളേജിലെ അധ്യാപകരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴി ഇന്ന് എടുക്കും.
കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമൂവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരമടക്കമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇവര്‍ മറ്റ് വിദ്യാര്‍ത്ഥികളെ മുന്‍പും ഇത്തരത്തില്‍ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.
അന്നൊക്കെ മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ കത്തി കഴുത്തില്‍ വച്ചായിരുന്നു പീഡനം. എന്നാലിപ്പോല്‍ പീഡനത്തിനിരയായ ഒരു കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു. അതിന് ചെലവ് ചെയ്യണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ പീഡനം നടന്നത്.
Keywords: Kottayam, Ragging case, Police, College
COMMENTS