Kottayam government nursing college ragging case
കോട്ടയം: കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്നത് കൊടുംക്രൂരത. കോട്ടയം ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ 6 പേരാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അതിക്രൂരമായ റാഗിങ്ങിന് ഇരയായത്.
ഇതേതുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ സാമൂവല്‍ ജോണ്‍സണ്‍ (20), രാഹുല്‍ രാജ് (22), ജീവ (18), റിജില്‍ ജിത്ത് (20), വിവേക് (21) എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ നഗ്‌നരാക്കിയ ശേഷം കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകള്‍ ഉണ്ടാക്കി. മുറിവുകളില്‍ ബോഡി ലോഷന്‍ തേച്ചുപിടിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. നിലവിളിക്കുമ്പോള്‍ വായില്‍ ക്രീം തേക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും പ്രതികള്‍ സ്ഥിരമായി പണം വാങ്ങുമായിരുന്നു. മദ്യം വാങ്ങാന്‍ വേണ്ടിയാണ് പ്രതികള്‍ പണം വാങ്ങിയിരുന്നതെന്നും പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.
റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേരാണ് കോളേജില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൊഴിയിലാണ് കേസെടുത്തത്. കോളേജിലെ ആന്റി റാഗിംഗ് സെല്‍ വഴിയാണ് പൊലീസിന് പരാതി കൈമാറിയത്.
വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. സീനിയേഴ്‌സിനോട് ബഹുമാനമില്ല എന്നു പറഞ്ഞായിരുന്നു ആക്രമണം.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ നവംബറില്‍ ക്ലാസ് ആരംഭിച്ചതു മുതല്‍ പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആറ് കുട്ടികളെയും അതിക്രൂരമായി റാഗിങ്ങിനിരയാക്കിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
Keywords: Kottayam, Ragging, Government nursing college, Police, Arrest
COMMENTS