ചെന്നൈ: ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകന്‍ കെ.ജെ. യേശുദാസിന്റെ ആശുപത്രി വാസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി മകന...
ചെന്നൈ: ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകന്‍ കെ.ജെ. യേശുദാസിന്റെ ആശുപത്രി വാസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ്. റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്നായിരുന്നു വിജയ് യുടെ പ്രതികരണം. '
85 വയസ്സുള്ള യേശുദാസിനെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, യേശുദാസ് ആരോഗ്യവാനാണെന്നും ഇപ്പോള്‍ അമേരിക്കയിലാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും സ്ഥിരീകരിച്ചു.
ജനുവരി 10നായിരുന്നു യേശുദാസിന്റെ 85ാം പിറന്നാള്‍. ആറ് പതിറ്റാണ്ടിലേറെയായി 50,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ച സംഗീതജ്ഞനാണ് അദ്ദേഹം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, തെലുങ്ക്, അറബിക്, റഷ്യന്‍ തുടങ്ങി നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
എട്ട് ദേശീയ അവാര്‍ഡുകളും കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കെ.ജെ. യേശുദാസിനെ തേടിയെത്തി. 1975 ല്‍ പത്മശ്രീ, 2002 ല്‍ പത്മഭൂഷണ്‍, 2017 ല്‍ പത്മവിഭൂഷണ്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ചു.
Key Words: K.J. Yesudas, Vijay Yesudas , Rumor
COMMENTS