ആലപ്പുഴ : കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം ആലപ്പുഴ പെരുമ്പളത്ത് പൂര്‍ത്തിയാകുന്നു. കായലിന് കുറുകെ നിര്‍മ്മിക്കുന്ന സംസ്ഥാന...
ആലപ്പുഴ : കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം ആലപ്പുഴ പെരുമ്പളത്ത് പൂര്‍ത്തിയാകുന്നു. കായലിന് കുറുകെ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. അന്തിമഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
3000 ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. രണ്ടു കിലോമീറ്റര്‍ വീതിയും അഞ്ചു കിലോമീറ്റര്‍ നീളവും ആറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്.
പാലം നിര്‍മ്മാണത്തിന് വേണ്ടിവരുന്ന ഭീമമായ തുകയേക്കാള്‍ ദ്വീപ് ജനത മറുകരയിലെത്താന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് മുന്‍തൂക്കം നല്‍കി സംസ്ഥാനസര്‍ക്കാര്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കുകയും 2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാലത്തി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയുമായിരുന്നു.
Key Words : Kerala's Largest Bridge, Backwater, Alappuzha Perumpalam
COMMENTS