ജമ്മു കശ്മീരിന് എതിരായ ക്വാർട്ടർ ഫൈനലിൽ ആദ്യ ഇന്നിങ്സിൽ നേടിയ ഒരു റൺ ലീഡിൽ ആണ് കേരളം സെമി ഫൈനലിലേയ്ക്ക് കുതിച്ചത്. 17 ന് നടക്കുന്ന സെമിയിൽ ഗ...
ജമ്മു കശ്മീരിന് എതിരായ ക്വാർട്ടർ ഫൈനലിൽ ആദ്യ ഇന്നിങ്സിൽ നേടിയ ഒരു റൺ ലീഡിൽ ആണ് കേരളം സെമി ഫൈനലിലേയ്ക്ക് കുതിച്ചത്. 17 ന് നടക്കുന്ന സെമിയിൽ ഗുജറാത്ത് ആണ് കേരളത്തിന്റെ എതിരാളികൾ. 399 വിജയ ലക്ഷ്യവുമായി നാലാം ഇന്നിംഗ്സ് തുടങിയ കേരളം സമനിലയ്ക്കായാണ് കളിച്ചത്.
നിശ്ചിത ഓവർ കഴിഞ്ഞപ്പോൾ കേരളം 295 ന് 6 എന്ന നിലയിലായിരുന്നു. 399 റൺസ് ആയിരുന്നു വിജയലക്ഷ്യം. മുഹമ്മദ് അസറുദ്ദീനും (67), സൽമാൻ നിസാറും (44) പുറത്താകാതെ നേടിയ 116 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന് തുണയായത്.
ക്യാപ്റ്റൻ സച്ചിൻ ബേബിയും, അക്ഷയ് ചന്ദ്രനും 48 റൺസ് വീതം എടുത്തു.
സ്കോർ - ജമ്മു.
ഒന്നാം ഇന്നിങ്സ് - 280.
രണ്ടാം ഇന്നിങ്സ് - 399/9(d).
കേരളം.
ഒന്നാം ഇന്നിങ്സ് - 281
രണ്ടാം ഇന്നിങ്സ് - 295/6.
Key Words: Kerala, Ranji Trophy

							    
							    
							    
							    
COMMENTS