കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ആയ 457 പിന്തുടര്‍ന്ന ഗുജറാത്ത് 455 ...
കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ആയ 457 പിന്തുടര്‍ന്ന ഗുജറാത്ത് 455 ന് പുറത്തായിരുന്നു. കേവലം രണ്ട് റണ്‍സിന്റെ ലീഡ് നേടിയതോടെ കേരളം ഏറെക്കുറെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കേരള ടീം ഫൈനലില്‍ പ്രവേശിക്കുന്നത് എന്നത് മലയാളികള്‍ക്ക് ഇരട്ടി മധുരം.
രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളം 114 ന് 4 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. വിദര്‍ഭയാണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.
Key Words: Kerala Team, Ranji Trophy, Cricket Final
COMMENTS