തിരുവനന്തപുരം : മുണ്ടക്കൈ ചൂരല്‍ മല ദുരന്ത പുനരധിവാസത്തിന് 750 കോടിയുടെ ആദ്യ ഘട്ട പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ...
തിരുവനന്തപുരം : മുണ്ടക്കൈ ചൂരല്‍ മല ദുരന്ത പുനരധിവാസത്തിന് 750 കോടിയുടെ ആദ്യ ഘട്ട പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. 1202 കോടിയാണ് ദുരിതാഘാതം. 2025-26 ബജറ്റിലും കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിക്കുമെന്നാണ് കരുതുന്നതെന്നും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിക്കുന്നുവെന്നുമാണ് ബജറ്റ് അവതരണത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവര്‍ത്തിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. അതേസമയം, സംസ്ഥാന ബജറ്റിന് മുന്‍പ് തലേ ദിവസം പതിവായി നല്‍കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാതിരുന്നതില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു.
സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായ തീരുമാനം എത്തി. ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കുമെന്നും സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സര്‍ക്കാരിനോട് ജീവനക്കാര്‍ സഹകരിച്ചവെന്നും മന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
തിരുവനന്തപുരം കൊച്ചി കോഴിക്കോട് നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാനിന് സംസ്ഥാന ബജറ്റില്‍ ഇടം. സംസ്ഥാനത്തെ പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ നൂറു കോടി രൂപ അനുവദിച്ചു. അടുത്ത ബജറ്റിന് വടക്കന്‍ കേരളത്തിലേക്ക് ആറുവരി ദേശീയപാതയിലൂടെ എത്താന്‍ സാധിക്കുമെന്നു ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ലോകോത്തര എഐ വികസന കേന്ദ്രം നിര്‍മിക്കാന്‍ 10 കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചത്. കെ ഹോംസ് പദ്ധതിക്കു കീഴില്‍ കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി പ്രയോജനപ്പെടുത്തുന്നതിന് അഞ്ചു കോടി അനുവദിച്ചു.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിക്കായി 1000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. തീരദേശ ഹൈവേ വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെട്രോ റെയില്‍ പ്രാരംഭ പ്രവര്‍ത്തനം ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുമെന്നു ധനമന്ത്രി. തദ്ദേശ തലത്തില്‍ ഓഡിറ്റിങ് നടത്തി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്തും.
എംടി വാസുദേവന്‍ നായരുടെ ഓര്‍മ നിലനിര്‍ത്താന്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന് സ്മാരകവും പഠന കേന്ദ്രവും നിര്‍മിക്കാന്‍ അഞ്ചു കോടി.
തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ വികസനം. പാതയോരത്ത് ഇ വി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു, സൈക്ലിങ് പാര്‍ക്കുകള്‍, നടപ്പാതകള്‍ തുടങ്ങിയവ സ്ഥാപിക്കും.
കോവളം നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍ കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കും, 2026ഓടെ പൂര്‍ത്തിയാക്കും. 500 കോടി രൂപ കിഫ്ബി വഴി.
കൊല്ലത്ത് ഐ ടി പാര്‍ക്ക്. റോഡുകള്‍ക്ക് 3061 കോടി. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി, 15980.41 കോടി രൂപയാണ് പുതിയ വിഹിതം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 39223 നല്‍കിയത് കോടി രൂപ. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി. മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതം 15205 കോടി 15980.49 കോടിയായി ഉയര്‍ത്തി.
കാരുണ്യ പദ്ധതിക്ക് 700 കോടി. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ്.
തിരുവനന്തപുരം മെട്രോ പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തുടങ്ങും.
ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രങ്ങള്‍ പ്രാഥമികമായി 5 കോടി
വിനോദ സഞ്ചാരവും താമസ സൗകര്യം ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം ഉറപ്പാക്കും. തീക്ഷ്ണമായ സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന് കെ എന്‍ ബാലഗോപാല്‍.
പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ പുതിയ പദ്ധതി.
Key Words: Kerala Budget 2025
COMMENTS