ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി വിരുദ്ധ സമര നേതാവ് അണ്ണാ ഹസാരെ. കേജ്ര...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി വിരുദ്ധ സമര നേതാവ് അണ്ണാ ഹസാരെ. കേജ്രിവാളിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നുവെന്നും എഎപി ഭരണം പണത്തിലും അധികാരത്തിലും മുങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മുന്നറിയിപ്പുകള്‍ കേജ്രിവാള്‍ ശ്രദ്ധിച്ചില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു.
അണ്ണാ ഹസാരെയുടെ വാക്കുകള്‍.
''ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണം. ജീവിതം കുറ്റമറ്റതായിരിക്കണം. ജീവിതം ത്യാഗ പൂര്‍ണമായിരിക്കണം. ഇക്കാര്യം ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളാണ് വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയിലുള്ള വിശ്വാസം വളര്‍ത്തുന്നത്. ഞാന്‍ ഇക്കാര്യം കേജ്രിവാളിനോട് ഒട്ടേറെ തവണ പറഞ്ഞെങ്കിലും അദ്ദേഹം അത് ശ്രദ്ധിച്ചില്ല, ഒടുവില്‍ അദ്ദേഹം മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തുകൊണ്ടാണ് ഈ പ്രശ്‌നം ഉയര്‍ന്നുവന്നത്? പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി.''
Key Words: Aravind Kejriwal, Delhi Liquor Policy, Anna Hazare
COMMENTS