തിരുവനന്തപുരം : മദ്യ - ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി പള്ളികളില്‍ വായിക്കാന്‍ കെ സി ബി സി സര്‍ക്കുലര്‍. മദ്യ - ലഹരി വ...
തിരുവനന്തപുരം : മദ്യ - ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി പള്ളികളില്‍ വായിക്കാന്‍ കെ സി ബി സി സര്‍ക്കുലര്‍. മദ്യ - ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ താക്കീത് നല്കിയും സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുന്നറിയിപ്പോടെയും കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍ - ലത്തീന്‍ - മലങ്കര റീത്തുകളിലെ മുഴുവന്‍ പള്ളികളിലും 16 ന് ഞായറാഴ്ച കുര്‍ബാന മധ്യേ വായിക്കാന്‍ കെ സി ബി സിയുടെ സര്‍ക്കുലര്‍.
ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഹാളില്‍ നടക്കുന്ന കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സര്‍ക്കുലറിലാണ് സംസ്ഥാനം നേരിടുന്ന ലഹരി ഭീകരതയെക്കുറിച്ചും നയവൈകല്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പരാമര്‍ശങ്ങള്‍.
26 ന് സംസ്ഥാനത്തെ 32 അതിരൂപത - രൂപതകളില്‍ നിന്നായി മദ്യവിരുദ്ധ പ്രവര്‍ത്തകരും, യുവതിയുവാക്കളും ആതുരശുശ്രൂഷാ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും.
Key Words: KCBC Circular, Church
COMMENTS