തിരുവനന്തപുരം : നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബി ജെ ...
തിരുവനന്തപുരം : നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
യു പി എ സര്‍ക്കാര്‍ ഭരിച്ച 10 വര്‍ഷത്തില്‍ നല്‍കിയതിനേക്കാള്‍ മൂന്നിരട്ടിയിലധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കി. എന്നാല്‍ കേരളത്തിനോട് കേന്ദ്ര അവഗണനയാണെന്നാണ് യു ഡി എഫും, എല്‍ ഡി എഫും വ്യാജപ്രചരണം നടത്തുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
2004 മുതല്‍ 14 വരെ 46,000 കോടി രൂപയാണ് യുപിഎ സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്. എന്നാല്‍ 2015 മുതല്‍ 25 വരെ 1,57,000 കോടി രൂപയാണ് സംസ്ഥാനത്തിന് എന്‍ ഡി എ സര്‍ക്കാര്‍ അനുവദിച്ചത്. റെയില്‍വെ ബഡ്ജറ്റില്‍ യു പി എ കാലത്ത് പ്രതിവര്‍ഷം 370 കോടി രൂപയാണ് കേരളത്തിന് കിട്ടിക്കൊണ്ടിരുന്നതെങ്കില്‍ ഈ വര്‍ഷം മാത്രം 3042 കോടിയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. കേരളത്തിലെ 35 റെയില്‍വെ സ്റ്റേഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കേരളത്തിന്റെ നടപ്പ് റെയില്‍ പദ്ധതികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. എന്നാല്‍ സംസ്ഥാനം ഇതിനോടെല്ലാം മുഖം തിരിഞ്ഞു നില്‍ക്കുകയാണ് - കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
COMMENTS