തിരുവനന്തപുരം : ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവം കേരളത്തില്‍ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നതിന്റെ ഉദാഹരണമാണെ...
തിരുവനന്തപുരം : ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവം കേരളത്തില്‍ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നും കത്തി കാണിച്ച് 15 ലക്ഷം രൂപ കവരാന്‍ അക്രമിക്ക് സാധിച്ചത് കേരള പൊലീസിന്റെ പരാജയമാണ്. ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് നിന്നും പിണറായി വിജയന്‍ സ്വയം മാറി നില്‍ക്കുന്നതാണ് നല്ലത്.
ഒരാഴ്ചയ്ക്കുള്ളില്‍ അര ഡസന്‍ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കാടന്‍ റാഗിംഗ് ആക്രമണങ്ങള്‍ വേറെ. കോട്ടയം നഴ്‌സിംഗ് കോളേജിലെ ക്രൂരമായ റാഗിംഗ് തീവ്രവാദ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു. പ്രതികളായ ക്രിമിനലുകള്‍ ഇടത് വിദ്യര്‍ത്ഥി സംഘടനകളുടെ നേതാക്കളായതിനാല്‍ പൊലീസ് സംരക്ഷണം കൊടുക്കുകയാണ്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് കോട്ടയത്തും മനുഷ്യത്വവിരുദ്ധമായ റാഗിംഗ് നടത്തിയത്. കൊട്ടേഷന്‍ സംഘങ്ങളും ലഹരി മാഫിയകളും സംസ്ഥാനത്ത് പിടിമുറുക്കുകയാണ്.
പരസ്യമായ മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും കേരളത്തില്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ലഹരിമാഫിയകള്‍ക്കെതിരെ സര്‍ക്കാരും പൊലീസും കാണിക്കുന്ന മൃദുസമീപനമാണ് കേരളം ലഹരിയുടെ പിടിയിലമരാന്‍ കാരണം. ബാങ്കുകള്‍ വരെ പരസ്യമായി കൊള്ളയടിക്കുന്ന നിലയില്‍ സംസ്ഥാനത്തെ എത്തിച്ചത് പിണറായി വിജയന്റെ ഭരണമികവാണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
Key Words: K Surendran, Pinarai Vijayan, Bank Theft
COMMENTS