തിരുവനന്തപുരം : തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചിട്ടേ ഇല്ല. ആദായ നികുതി ഇളവിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ വ്യക്തിക്ക് ആദ്യം ...
തിരുവനന്തപുരം : തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചിട്ടേ ഇല്ല. ആദായ നികുതി ഇളവിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ വ്യക്തിക്ക് ആദ്യം ഒരു വരുമാന സ്രോതസ് ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. ''സത്യം പറഞ്ഞാല്‍ ബി ജെ പി ബെഞ്ചുകളില്‍ നിന്ന് നിങ്ങള്‍ കേട്ട കരഘോഷം മധ്യവര്‍ഗ നികുതിയിളവിന് വേണ്ടിയായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ക്ക് ശമ്പളമുണ്ടെങ്കില്‍ നിങ്ങള്‍ കുറഞ്ഞ നികുതി നല്‍കുന്നുണ്ട്. എന്നാല്‍ നമുക്ക് ശമ്പളമില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നതാണ് പ്രധാന ചോദ്യം''- ശശി തരൂര്‍ പറഞ്ഞു.
വരുമാനം എവിടെ നിന്നു വരും? നിങ്ങള്‍ക്ക് ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ ഒരു ജോലി ആവശ്യമാണ്. തൊഴിലില്ലായ്മയെ കുറിച്ച് ധനമന്ത്രി പരാമര്‍ശിച്ചിട്ടേയില്ല. അതുപോലെ പണപ്പെരുപ്പത്തെ കുറിച്ചും മിണ്ടിയിട്ടില്ല.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ള ബജറ്റാണിതെന്നും ബിഹാറില്‍നിന്നുള്ളവര്‍ക്കും ബി ജെ പി സര്‍ക്കാറിന്റെ അണികള്‍ക്കും ബജറ്റില്‍ വാരിക്കോരി നല്‍കിയിട്ടുണ്ടെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന പാര്‍ട്ടി ബജറ്റ് ഓരോ വര്‍ഷവും ഓരോ സംസ്ഥാനത്തും ഓരോ തെരഞ്ഞെടുപ്പിലും കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്നത് വിരോധാഭാസമാണ്. സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ കൈയടി നേടുന്നതിന് അവര്‍ക്ക് ഒന്നിലധികം തെരഞ്ഞെടുപ്പുകളും നടത്താം- തരൂര്‍ കൂട്ടിച്ചേര്‍ത്തു. 2025ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി നല്‍കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശശി തരൂര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
Key Words : Income Tax, Finance Minister, Unemployment, Shashi Tharoor
COMMENTS