ന്യൂഡല്‍ഹി : യുഎസിനും യുകെയ്ക്കും പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കു കേന്ദ്ര സര്‍ക്കാര്‍. സാധുവായ പാസ്‌പോര്‍ട്ടോ വീസ...
ന്യൂഡല്‍ഹി : യുഎസിനും യുകെയ്ക്കും പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കു കേന്ദ്ര സര്‍ക്കാര്‍. സാധുവായ പാസ്‌പോര്‍ട്ടോ വീസയോ ഇല്ലാതെ ഇന്ത്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ചുമത്താനാണു നീക്കം.
അനധികൃത കുടിയേറ്റക്കാര്‍ക്കു കര്‍ശന ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025 ലോക്സഭയില്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ യുഎസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യയും നിലപാട് കര്‍ക്കശമാക്കുന്നത്.
Key Words: India, Illegal Immigrants
COMMENTS