പാകിസ്ഥാൻ : 49.4 ഓവറിൽ 241/10 ഇന്ത്യ : 42.3 ഓവറിൽ 244/4 ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ പാകിസ്താനെ ആറു വിക്കറ്റ...
പാകിസ്ഥാൻ : 49.4 ഓവറിൽ 241/10
ഇന്ത്യ : 42.3 ഓവറിൽ 244/4
ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ പാകിസ്താനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമി സാധ്യത ഏതാണ്ട് ഉറപ്പിച്ചു.
45 പന്ത് ബാക്കി നിൽക്കയാണ് ഇന്ത്യൻ ജയം. വിരാട് കോലിയുടെ സെഞ്ച്വറിയാണ് മത്സരത്തിന്റെ സുപ്രധാന സവിശേഷത.
100 റൺസ് എടുത്ത് കോലി പുറത്താകാതെ നിന്നു.
കോലിയുടെ 51-ാം ഏകദിന സെഞ്ചുറിയാണിത്. ഏകദിനത്തിൽ 14,000 അതിവേഗത്തിൽ തികയ്ക്കുന്ന താരവുമായി കോലി.
കോലി (100*), ശ്രേയസ് അയ്യർ (56), ശുഭ്മാൻ ഗിൽ (46) എന്നിവർ ഇന്ത്യൻ ജയത്തിന് അടിത്തറ പാകി.
കുൽദീപ് യാദവ് 3/40 ബൗളിംഗിൽ തിളങ്ങി. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ മുതൽ പാക്കിസ്ഥാനെതിരായ ഏകദിന ഫോർമാറ്റിൽ ഇന്ത്യ തോൽവിയറിയാതെ തുടരുന്നു.
Keywords: India, Pakistan, Cricket, Champions trophy
COMMENTS