കല്‍പ്പറ്റ : വയനാട്ടില്‍ യുപി സ്വദേശിയായ തൊഴിലാളിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍. ഇന...
കല്‍പ്പറ്റ : വയനാട്ടില്‍ യുപി സ്വദേശിയായ തൊഴിലാളിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍.
ഇന്നലെയാണ് മുഖീബ് എന്നയാളുടെ മൃതദേഹവുമായി മുഹമ്മദ് ആരീഫ് എന്ന യുവാവ് പിടിയിലായത്. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സംഭവത്തില്‍ മുഹമ്മദ് ആരീഫിന്റെ ഭാര്യ സൈനബയാണ് കേസില്‍ ഇപ്പോള്‍ പിടിയിലായത്.
സൈനബയുടെ അറിവോടെയാണ് മുഖീബിനെ മുഹമ്മദ് ആരിഫ് കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തല്‍. പ്രതികള്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
Key Words: UP Man Murder, Arrest
COMMENTS