തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‌സി അംഗങ്ങള്‍ക്ക് വന്‍ ശമ്പള വര്‍ദ്ധനവ്. ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ...
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‌സി അംഗങ്ങള്‍ക്ക് വന്‍ ശമ്പള വര്‍ദ്ധനവ്. ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി. ഒരിക്കല്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ മാറ്റിവെച്ച ശുപാര്‍ശയ്ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി അംഗങ്ങളുടെയും ചെയര്‍മാന്റെയും സേവന വേതര വ്യവസ്ഥകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. വിവാദങ്ങളെ തുടര്‍ന്ന് രണ്ട് തവണ ശുപാര്‍ശ മാറ്റിവെച്ചിരുന്നു.
നേരത്തെ പിഎസ്‌സി ബോര്‍ഡ് യോഗം ചേര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളേക്കാള്‍ കൂടുതല്‍ സേവന വേതര വ്യവസ്ഥകളുണ്ട്, അതുകൊണ്ട് പിഎസ്‌സി അംഗങ്ങളുടെയും ചെയര്‍മാന്റെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണം എന്നൊരു ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിരുന്നു.
Key Words: Huge Salary Hike, PSC Members, PSC Chairman
COMMENTS