High court order about pre primary school honorarium
കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
അധ്യാപകര്‍ക്ക് 27,500 രൂപയും ആയമാര്‍ക്ക് 22,500 രൂപയുമാക്കി ഓണറേറിയം വര്‍ദ്ധിപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവ്. വര്‍ദ്ധന മാര്‍ച്ചില്‍ തന്നെ നടപ്പാക്കി ഏപ്രില്‍ മുതല്‍ വിതരണം ചെയ്യാനും കോടതി ഉത്തരവിട്ടു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നത് പ്രീപ്രൈമറി വിദ്യാഭ്യാസമാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ദൈനംദിന ചെലവുകളിലുണ്ടായ വര്‍ദ്ധന കണക്കാക്കി തുക വര്‍ദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കി.
2012 ലെ സേവന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ലെന്നും അതിനാല്‍ അത് നടപ്പാക്കണമെന്നും വേതനം വര്‍ദ്ധിപ്പിക്കണമെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
Keywords: High court, Pre - primary school, Honorarium
COMMENTS