കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസ്സപ്പെടുത്തി പാര്‍ട്ടി സമ്മേളനം നടത്തിയ കോടതിയലക്ഷ്യ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗ...
കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസ്സപ്പെടുത്തി പാര്‍ട്ടി സമ്മേളനം നടത്തിയ കോടതിയലക്ഷ്യ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഈ മാസം 12ന് ഹാജരാകണമെന്ന് ഹൈക്കോടതി. മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഫെബ്രുവരി 10 നും ഹാജരാകണം.
നേരത്തെ എം വി ഗോവിന്ദനോടും ഫെബ്രുവരി 10 ന് ഹാജരാകാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് എം വി ഗോവിന്ദന്‍ ഇളവ് അപേക്ഷിച്ചു. തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റിയത്.
Key Words: High Court, MV Govindan
COMMENTS