കോട്ടയം: വിദ്വേഷപരാമർശ കേസില്‍ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോട്ടയം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കഴ...
കോട്ടയം: വിദ്വേഷപരാമർശ കേസില്‍ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോട്ടയം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ജോർജ് ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കേസുകൾ ഇല്ല. അന്വേഷണം പൂർത്തികരിച്ചതിതായി പോലിസ് റിപ്പോർട്ട് ഉണ്ട്. അതുകൊണ്ട് ജാമ്യം നൽകണമെന്ന് പി സി ജോർജ് വാദിച്ചു. പൊതു പ്രവർത്തക നാകുമ്പോൾ കേസുകൾ ഉണ്ടാകുമെന്നും, സ്വഭാവിക ജാമ്യം അനുവദിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.
അതേ സമയം ഇപ്പോൾ മെഡിക്കൽ കോളേജിൽ നൽകുന്നത് വിദഗ്ദ്ധ ചികിത്സയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 3 മുതൽ 5 വർഷം വരെ ശിക്ഷ നൽകണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകു മെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
Key Words: Hate speech, Judgment, PC George, Bail Plea
COMMENTS