Half price scam case
തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്.
കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണന്റെ വീട്ടിലും കൊച്ചിയില്‍ ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ ഓഫീസിലും ഇ.ഡി പരിശോധന പുരോഗമിക്കുകയാണ്.
തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്.
ഇന്നു പുലര്‍ച്ചെ മുതല്‍ കൊച്ചിയില്‍ അറുപതോളം ഇ.ഡി ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തുന്നത്. കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് ഏഴാം പ്രതിയാണ്.
എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്നും താന്‍ അനന്തുകൃഷ്ണന്റെ അഭിഭാഷക മാത്രമാണെന്നുമാണ് ലാലി വിന്‍സന്റ് പറയുന്നത്. ഇവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
Keywords: Half price scam case, ED, Raid, Kerala
COMMENTS