മൂവാറ്റുപുഴ : പകുതി വില സ്‌കൂട്ടര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണണന്റെ ജാമ്യാപേക്ഷ തള്ളി മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ...
മൂവാറ്റുപുഴ : പകുതി വില സ്‌കൂട്ടര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണണന്റെ ജാമ്യാപേക്ഷ തള്ളി മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി വിലയിരുത്തി.
അനന്തുവിനെതിരേ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും നിരീക്ഷിച്ച് കോടതി അപേക്ഷ തള്ളുകയായിരുന്നു. തേസമയം, അനന്തു കൃഷ്ണനെതിരേ പരാതി നല്‍കിയ എല്ലാവരുടേയും മൊഴി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
മാത്രമല്ല അനന്തുവില്‍ നിന്നും സംഭവന കൈപറ്റിയവരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. കസില്‍ ചൊവ്വാഴ്ച മാത്രം 385 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Key Words: Half Price Fraud Case, Ananthu Krishnan, Bail Plea
COMMENTS