Government about Asha workers strike
തിരുവനന്തപുരം: രണ്ടാഴ്ചയായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍. ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് നിര്‍ദ്ദേശം.
തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഓഫീസര്‍മാര്‍ ഇതിന് നടപടിയെടുക്കണമെന്നും ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കണമെന്നും സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നു. സമരം 15 ദിവസം പിന്നിടുകയും പിന്തുണ ഏറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
Keywords: Asha workers, Government, Order, Strike
COMMENTS