കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുറവ്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8,010 രൂപയായി. 320 രൂപ കുറഞ്ഞ് 64,080 രൂപയാണ് പവന്. ഇതോടെ ക...
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുറവ്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8,010 രൂപയായി. 320 രൂപ കുറഞ്ഞ് 64,080 രൂപയാണ് പവന്. ഇതോടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില.
18 കാരറ്റ് സ്വര്‍ണവിലയും ഇന്നു ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,590 രൂപയായിട്ടുണ്ട്. അതേസമയം, ഇന്നലെ കുറവ് രേഖപ്പെടുത്തിയ വെള്ളിവില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 105 രൂപയില്‍ തുടരുന്നു.
Key Words: Gold Rate
COMMENTS