Gold price today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 64,200 രൂപയും ഗ്രാമിന് 8,025 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ്ണ വിലയിലും നേരിയ കുറവ് ഉണ്ടായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 6,605 രൂപയായി.
ജനുവരി 22 നാണ് സ്വര്‍ണ്ണവില സര്‍വകാല റിക്കാര്‍ഡായ 60,000 കടന്നത്. തുടര്‍ന്ന് 31 ന് 61,000 ത്തിലെത്തി. ഈ മാസം 10 ന് 64,000 കടന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും വീണ്ടും കുതിക്കുകയായിരുന്നു.
പിന്നീട് ഇന്നാണ് നേരിയ കുറവുണ്ടായത്. രാജ്യാന്തര സ്വര്‍ണ്ണവില 2,954 ഡോളറില്‍ നിന്ന് 2,927 ഡോളറിലേക്ക് താഴ്ന്നതാണ് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണം.
Keywords: Gold price, Decrease, Today, Slightly
COMMENTS