കോട്ടയം: ഗാന്ധിനഗർ നേഴ്സിങ് കോളേജ് ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തെകേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള...
കോട്ടയം: ഗാന്ധിനഗർ നേഴ്സിങ് കോളേജ് ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തെകേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. അഞ്ചുപേരും മൂന്നാം വർഷ നഴ്‌സിംങ് വിദ്യാർത്ഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടു നിന്നെന്നാണ് പരാതിയിലുള്ളത്.
Key Words: Gandhinagar Nursing College, Ragging, Bail Petition
COMMENTS