Former chief election commissioner Navin Chawla passed away
ന്യൂഡല്‍ഹി: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള (79) അന്തരിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
1969 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ചൗള ഗവണ്‍മെന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 മുതല്‍ 2009 വരെ തിരഞ്ഞെടുപ്പ് കമ്മീഷണറായും 2009 മുതല്‍ 2010 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായും പ്രവര്‍ത്തിച്ചു.
Keywords: Navin Chawla, Former chief election commissioner, New Delhi, Passed away
COMMENTS