ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ വെടിവയ്പ്പ്. രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദര്‍ബനി സെക്ടറിലെ ഫാല്‍ ഗ...
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ വെടിവയ്പ്പ്. രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദര്‍ബനി സെക്ടറിലെ ഫാല്‍ ഗ്രാമത്തിലാണ് സംഭവം. ഭീകരാക്രമണമാണെന്നാണ് സംശയം. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
തീവ്രവാദികള്‍ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേര്‍ന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോയപ്പോള്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്. സെന്യം ശക്തമായി തിരിച്ചടിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Key Words: Firing, Army Vehicle, Suspected Terrorist Attack
COMMENTS