ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ന...
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി.
ഹസ്തദാനം നല്‍കിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ ഔപചാരികമായ സ്വീകരണം ഒരുക്കും.
മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖര്‍ ഉള്‍ക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവര്‍ അമീറിനെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയും അമീറും ചര്‍ച്ച നടത്തും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു മുന്‍പ് 2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
Key Words : Emir of Qatar, India, Prime Minister Modi
COMMENTS